Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oduvil Unnikrishnan

ആ​റാം ത​മ്പു​രാ​ന്‍റെ സെ​റ്റി​ൽ ഒ​ടു​വി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നെ അ​ടി​ക്കു​ക മാ​ത്ര​മ​ല്ല ര​ഞ്ജി​ത്ത് ചെ​യ്ത​ത്; ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ആ​ല​പ്പി അ​ഷ​റ​ഫ്  

ലൈം​ഗി​ക പീ​ഡ​ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​തിനു പി​ന്നാ​ലെ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ​തി​രെ ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി ആ​ല​പ്പി അ​ഷ​റ​ഫ് വീ​ണ്ടും.

ആ​റാം ത​മ്പു​രാ​ന്‍റെ സെ​റ്റി​ൽ ഒ​ടു​വി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നെ ഒ​രു ത​മാ​ശ​യു​ടെ പേ​രി​ൽ ര​ഞ്ജി​ത്ത് അ​ടി​ച്ചു​വെ​ന്നാ​യി​രു​ന്നു താ​ൻ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​തെ​ന്നും എ​ന്നാ​ൽ അ​ടി​ക്കു​ക മാ​ത്ര​മ​ല്ല അ​യാ​ളു​ടെ നാ​ഭി​ക്കു ച​വി​ട്ടി നി​ല​ത്തി​ടു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ഷ​റ​ഫ് പ​റ​യു​ന്നു. അ​ഹ​ങ്കാ​രം ത​ല​യ്ക്കു ക​യ​റി​യ മ​നു​ഷ്യ​നാ​ണ് ര​ഞ്ജി​ത്തെ​ന്നും അ​ഷ​റ​ഫ് കുറ്റപ്പെടുത്തുന്നു.

ര​ഞ്ജി​ത്തി​ന്‍റെ ര​തിവൈ​കൃ​ത ലീ​ല​ക​ളി​ൽ ആ​ൺ പെ​ൺ വ്യ​ത്യാ​സം ഇ​ല്ല എന്നു മാ​ത്ര​മ​ല്ല ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സും എ​ന്തി​ന് ആ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള മൃ​ഗ​ങ്ങ​ൾ വ​രെ ഉ​ണ്ടെ​ന്നു​ള്ള​താ​ണ് ന​മ്മ​ളെ​യൊ​ക്കെ ഞെ​ട്ടി​പ്പി​ക്കു​ന്ന സ​ത്യ​മെ​ന്നും ആ​ല​പ്പി പ​റ​യു​ന്നു.

‘‘ജീ​വി​തം എ​ന്ന പു​സ്ത​ക​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ അ​ധ്യാ​യ​ങ്ങ​ൾ എ​വി​ടെ​യോ കീ​റി പോ​യി​രി​ക്കു​ന്നു. ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ ത​ക​രു​മ്പോ​ൾ ജീ​വി​തം അ​തി​ന്‍റെ വ​ഴി​ക്ക് അ​ങ്ങു പോ​കും.

അ​പ്പോ​ൾ മ​ന​സി​ലാ​കും നാം ​ഈ ക​ഥ​യി​ലെ എ​ഴു​ത്തു​കാ​ർ മാ​ത്ര​മ​ല്ല വെ​റും ക​ഥാ​പാ​ത്ര​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്ന്. ഉ​യ​ർ​ച്ച​യു​ടെ പ​ട​വു​ക​ൾ താ​ണ്ടി​യ ശേ​ഷം മൂ​ക്കും കു​ത്തി പ​ടു​കു​ഴി​യി​ൽ വീ​ണ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​ന്‍റെ ആ​രും അ​റി​യാ​ത്ത ചി​ല സ​ത്യ​ങ്ങ​ളി​ലേ​ക്ക് ന​മു​ക്കു വീ​ണ്ടും ഒന്നു ക​ട​ന്നു ചെ​ല്ലാം. 

പീ​ഡ​ന പ​ര​മ്പ​ര​യു​ടെ ക്ലൈ​മാ​ക്സ് എ​ന്നോ​ണം പീ​ഡ​ന ത​മ്പു​രാ​ൻ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് ഇ​പ്പോ​ൾ അ​ഴി​യെ​ണ്ണി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ശീ​തീ​ക​രി​ച്ച സ്യൂ​ട്ട് റൂ​മി​ൽ മാ​ത്രം ലീ​ലാ​വി​ലാ​സ​ങ്ങ​ൾ അ​ര​ങ്ങേ​റി ത​ക​ർ​ത്ത അ​യാ​ൾ ഇ​ന്നു കൊ​ടും കു​റ്റ​വാ​ളി​ക​ളോ​ടൊ​പ്പം പ​രി​വാ​ര​ങ്ങ​ൾ ആ​രും ത​ന്നെ ഇ​ല്ലാ​തെ നി​ല​ത്തു പാ​യ വി​രി​ച്ച്കൊ​തു​ക് ക​ടി​യും സ​ഹി​ച്ചു​കൊ​ണ്ട് ഉ​റ​ങ്ങു​ന്നു.

അ​ത്യു​ന്ന​ത​ങ്ങ​ളി​ൽ വി​രാ​ജി​ച്ച ഒ​രു സം​വി​ധാ​യ​ക​ന് ഇ​തു​പോ​ലൊ​രു അ​ധഃപ​ത​നം ഉ​ണ്ടാ​കു​ന്ന​ത് മ​ല​യാ​ള സി​നി​മ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ്. അ​ഹ​ങ്കാ​രം അ​തി​ന്‍റെ മൂ​ർ​ധ​ന്യാ​വ​സ്ഥ​യി​ൽ എ​ത്തി​യ സ​മ​യ​ത്ത് അ​യാ​ൾ ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​യു​ക​യു​ണ്ടാ​യി, ‘എ​നി​ക്ക് പൊ​തു​സ​മൂ​ഹ​ത്തോ​ട് യാ​തൊ​രു പ്ര​തി​ബ​ദ്ധ​ത​യും ഇ​ല്ല’ എ​ന്ന്. ഇ​ത്ത​രം കാ​ഴ്ച​പ്പാ​ടു​ള്ള ഒ​രാ​ളെ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ ചെ​യ​ർ​മാ​നാ​യി പി​ടി​ച്ചി​രു​ത്തി​യ​ത് പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ മ​ക​ൻ അ​സി​സ്റ്റ​ന്‍റ് ആ​യി കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​ത് കൊ​ണ്ടാ​കാം.

ര​ഞ്ജി​ത്ത് പ​റ​യു​ന്നു, ‘ഞാ​ൻ ആ​കെ ചെ​യ്യു​ന്ന ഒ​രു ക്രൈം ​എ​ന്താ​ണെന്നു വ​ച്ചാ​ൽ അതു സി​നി​മ ചെ​യ്യു​ന്ന​താ​ണെ​ന്ന്’. 

എ​ന്നാ​ൽ സി​നി​മ എ​ന്ന ക്രൈം ​ചെ​യ്ത​തി​ന്‍റെ പേ​രി​ല​ല്ല ര​ഞ്ജി​ത്ത് ഇ​ന്ന് അ​ഴി​യെ​ണ്ണു​ന്ന​ത്. മ​റി​ച്ച് സി​നി​മ​യു​ടെ മ​റ​വി​ൽ പീ​ഡ​ന ലീ​ല​ക​ൾ അ​ര​ങ്ങേ​റി​യ​തി​ന്‍റെ പേ​രി​ലാ​ണ്. അ​യാ​ളു​ടെ ര​തി വൈ​കൃ​ത ലീ​ല​ക​ളി​ൽ ആ​ൺ പെ​ൺ വ്യ​ത്യാ​സം ഇ​ല്ല എ​ന്ന് മാ​ത്ര​മ​ല്ല ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സും എ​ന്തി​ന് ആ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള മൃ​ഗ​ങ്ങ​ൾ വ​രെ ഉ​ണ്ടെ​ന്നു​ള്ള​താ​ണ് ന​മ്മ​ളെ​യൊ​ക്കെ ഞെ​ട്ടി​പ്പി​ക്കു​ന്ന സ​ത്യം.

ഇ​യാ​ൾ ര​ച​ന​യി​ൽ സം​വി​ധാ​ന​ത്തി​ലും അ​ഭി​ന​യ​ത്തി​ലും ഒ​ക്കെ ബ​ഹു കേ​മ​നാ​ണെ​ങ്കി​ലും സ്വ​ഭാ​വം വെ​റും ത​റ​യാ​ണെ​ന്നും മു​ഖം മൂ​ടി അ​ണി​ഞ്ഞ ഒ​രാ​ളാ​ണെ​ന്നും അ​യാ​ളു​ടെ ഉ​ള്ളി​ൽ ഒ​രു ക്രി​മി​ന​ൽ സ്വ​ഭാ​വം ഉ​ണ്ടെ​ന്നും ആ​ദ്യ​മാ​യി പൊ​തു​സ​മൂ​ഹ​ത്തോ​ട് വി​ളി​ച്ചുപ​റ​ഞ്ഞതു ഞാ​നാ​ണ്.

എ​ന്നെ എ​തി​ർ​ത്തു​കൊ​ണ്ടും അ​യാ​ളെ ന്യാ​യീ​ക​രി​ച്ചു​കൊ​ണ്ടും ചി​ല​രൊ​ക്കെ രം​ഗ​ത്തു വ​ന്നു. എ​ങ്കി​ലും പി​ന്നീ​ട് അ​വ​രു​ടെ ഒ​ന്നും ഒ​രു പൊ​ടി പോ​ലും കാ​ണാ​തെ​യാ​യി. അ​തി​നു​ള്ള കാ​ര​ണം എ​ന്തെ​ന്ന് വ​ച്ചാ​ൽ ഞാ​ൻ പ​റ​ഞ്ഞ​തെ​ല്ലാം നൂ​റു ശ​ത​മാ​ന​വും സ​ത്യ​മാ​ണെ​ന്ന് പൊ​തു​സ​മൂ​ഹ​ത്തിനു ബോ​ധ്യ​പ്പെ​ട്ടു എ​ന്നു​ള്ള​ത് അ​വ​ർ മ​ന​സ്സി​ലാ​ക്കി ക​ഴി​ഞ്ഞി​രു​ന്നു.

ഇ​നി​യും ന്യാ​യീ​ക​രി​ക്കാ​ൻ നി​ന്നാ​ൽ കൂ​ടു​ത​ൽ നാ​റു​മെ​ന്ന് അ​വ​ർ​ക്കും ബോ​ധ്യ​മാ​യി. അ​ന്ന് ഞാ​ൻ പ​റ​ഞ്ഞ​ത് മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​തി​ഭാ​ധ​ന​നും വ​യോ​വൃ​ദ്ധ​നും എ​ല്ലാ​വ​ർ​ക്കും പ്രി​യ​ങ്ക​ര​നു​മാ​യി​രു​ന്ന ഒ​ടു​വി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നോ​ടു കാ​ണി​ച്ച ക്രൂ​ര​ത​യെ കു​റി​ച്ചാ​യി​രു​ന്നു. ഒ​രു ചെ​റി​യ ത​മാ​ശ​യു​ടെ പേ​രി​ൽ മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട ര​ഞ്ജി​ത്ത് അ​ഹ​ങ്കാ​രം കൊ​ണ്ട് ആ ​സാ​ധു മ​നു​ഷ്യ​നെ ചെ​വി​ക്ക​ല്ല് നോ​ക്കി അ​ടി​ച്ച് നി​ല​ത്തു വീ​ഴ്ത്തി എ​ന്ന​താ​യി​രു​ന്നു. 

അ​ടി​കൊ​ണ്ട് വീ​ണ ഒ​ടു​വി​ലാ​നെ എ​ല്ലാ​വ​രും ചേ​ർന്നു പി​ടി​ച്ചെ​ഴു​ന്നേ​ൽ​പ്പി​ക്കു​മ്പോ​ൾ നി​റ​ഞ്ഞൊ​ഴു​കു​ന്ന ക​ണ്ണു​നീ​രോ​ടു​ള്ള ആ ​മു​ഖം എ​നി​ക്കൊ​രി​ക്ക​ലും മ​റ​ക്കാ​നാ​വി​ല്ല. ഇ​ന്നും ആ ​ദ​യ​നീ​യ​മാ​യ മു​ഖം എ​ന്‍റെ മു​ന്നി​ൽ തെ​ളി​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ്.

ഈ ​സ​ത്യം ഞാ​ൻ വെ​ളി​പ്പെ​ടു​ത്തി​യ​പ്പോ​ൾ പ​ല​രും എ​ന്നോ​ടു ക​മ​ന്‍റി​ലൂ​ടെ ചോ​ദി​ച്ചു, അ​ന്ന് എ​ന്തു​കൊ​ണ്ട് പ്ര​തി​ക​രി​ച്ചി​ല്ല അ​വ​ന്‍റെ ചെ​വി​ക്ക​ല്ല് നോ​ക്കി ഒ​ന്ന് കൊ​ടു​ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നോ എ​ന്ന്, കോ​ടി​ക​ൾ മു​ട​ക്കി ആ​രം​ഭി​ച്ച ഒ​രു ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന വേ​ള​യി​ൽ ന​ട​ക്കു​ന്ന ഒ​രു പ്ര​ശ്നം കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​ക എ​ന്ന​ത​ല്ല, എ​ങ്ങ​നെ​യെ​ങ്കി​ലും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​ണ് എ​ല്ലാ​വ​രും ശ്ര​മി​ച്ച​ത്.

എ​ല്ലാ​വ​രും ചേ​ർന്നു പ്ര​ശ്നം സ​മാ​ധാ​ന​പ​ര​മാ​യി അ​വ​സാ​നി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ഞാ​ൻ ക​യ​റി ഇ​ട​പെ​ട്ട് പ്ര​ശ്നം വ​ഷ​ളാ​ക്കു​ന്ന​ത് ന്യാ​യ​മാ​ണോയെന്നു നി​ങ്ങ​ൾ ത​ന്നെ ചി​ന്തി​ച്ചു നോ​ക്കൂ. 

ഞാ​ൻ ഈ ​സം​ഭ​വം എ​ന്‍റെ ചാ​ന​ലി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യ​പ്പോ​ൾ അ​തു ക​ണ്ടി​ട്ട് എ​ന്നെ ആ​ദ്യം വി​ളി​ച്ച​ത് ‘ആ​റാം ത​മ്പു​രാ​ൻ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വാ​യ ജി. ​സു​രേ​ഷ് കു​മാ​ർ ആ​യി​രു​ന്നു.

സു​രേ​ഷ് കു​മാ​ർ എ​ന്നോ​ടു പ​റ​ഞ്ഞ​ത്, ഒ​രു കാ​ര്യം പ​റ​യു​മ്പോ​ൾ അതു വ​ള​രെ കൃ​ത്യ​മാ​യി പ​റ​യേ​ണ്ട​ത​ല്ലേ എ​ന്നാ​ണ്. അ​തെ​ന്താ​ണ് എ​ന്തു​പ​റ്റി എ​ന്ന് ഞാ​ൻ ചോ​ദി​ച്ച​പ്പോ​ൾ സു​രേ​ഷ് പ​റ​യു​ന്നു, ഒ​ടു​വി​ലാ​ൻ വീ​ണ​ത് അ​ടി കൊ​ണ്ട​ല്ല, അ​ടി​യു​ടെ കൂ​ടെ നാ​ഭി​ക്കി​ട്ട് ഒ​രു തൊ​ഴി കൂ​ടെ കൊ​ടു​ത്തു. ആ ​തൊ​ഴി​യു​ടെ ആ​ഘാ​ത​ത്തി​ലാ​ണ് ഒ​ടു​വി​ലാ​ൻ വീ​ണ​ത്.

ആ ​ബ​ഹ​ള​ത്തി​നി​ട​യി​ൽ അ​തു ഞാ​ൻ ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല എ​ന്ന​താ​ണ് സ​ത്യം. കി​ഡ്നി രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ഭി​ക്കി​ട്ടാ​ണ് ച​വി​ട്ടി​യ​തെ​ന്ന് ഓ​ർ​ക്ക​ണം. അ​ദ്ദേ​ഹം അ​ന്ന് ജീ​വ​നോ​ടെ ര​ക്ഷ​പ്പെ​ട്ട​ത് ഭാ​ഗ്യം ഒ​ന്നു​കൊ​ണ്ട് മാ​ത്ര​മാ​ണ്. ആ ​സാ​ധു മ​നു​ഷ്യ​ന്‍റെ നി​വൃ​ത്തി​കേ​ടും നി​സ​ഹാ​യ അ​വ​സ്ഥ​യും കാ​ര​ണ​മാ​ണ് തു​ട​ർ​ന്ന് ആ ​പ​ട​ത്തി​ലും പി​ന്നീ​ട് അ​യാ​ളു​ടെ മ​റ്റൊ​രു പ​ട​ത്തി​ലും അ​ഭി​ന​യി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​നാ​യ​ത്. 

ത​ന്നെ​യു​മ​ല്ല ര​ഞ്ജി​ത്തി​നെ പോ​ലെ​യു​ള്ള ഒ​രാ​ളെ​നേ​രി​ടാ​നു​ള്ള ശ​ക്തി​യും പ്രാ​പ്തി​യും ആ ​പാ​വം മ​നു​ഷ്യ​ന് ഉ​ണ്ടാ​യി​രു​ന്നി​ല്ല. സു​രേ​ഷ് കു​മാ​ർ ഒ​ടു​വി​ലാ​നെ അ​ടി​ച്ച കാ​ര്യം കൂ​ടി എ​ന്നോ​ട് പ​റ​ഞ്ഞ​പ്പോ​ൾ ഇ​തു​ൾ​പ്പെ​ടെ വീ​ണ്ടും ചി​ല സ​ത്യ​ങ്ങ​ൾ കൂ​ടി വെ​ളി​പ്പെ​ടു​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു ഞാ​ൻ.

അ​പ്പോ​ഴേ​ക്കും സു​രേ​ഷ് കു​മാ​ർ വീ​ണ്ടും എ​ന്നെ വി​ളി​ച്ചി​ട്ടു പ​റ​യു​ന്നു, താ​ൻ ഇ​നി ര​ഞ്ജി​ത്തി​നെ ഒ​ന്നും പ​റ​യ​ല്ലേ, അ​യാ​ൾ വ​ലി​യ അ​വ​ശ​ത​യി​ലാ​ണ്, ക​ര​ൾ മാ​റ്റ ശ​സ്ത്ര​ക്രി​യ ഒ​ക്കെ ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​നി അ​യാ​ളെ വി​ട്ടേ​ര്. അ​തു​കൊ​ണ്ടാ​ണ് കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ങ്ങ​ൾ ഞാ​ൻ ഒ​ഴി​വാ​ക്കി​യ​ത്.

മ​നു​ഷ്യ​നാ​ണ് തെ​റ്റു​ക​ൾ പ​റ്റാം, ആ ​തെ​റ്റു​ക​ൾ ഏ​റ്റു​പ​റ​ഞ്ഞു തി​രു​ത്തു​ന്ന​തി​ലാ​ണ് കാ​ര്യം. അ​തിനു മ​ന​സി​ൽ കു​റ​ച്ചു ന​ന്മ വേ​ണ​മെ​ന്ന് മാ​ത്രം. എ​ല്ലാം തി​ക​ഞ്ഞ​വ​രാ​യി ഈ ​ഭൂ​മി​യി​ൽ ആ​രും ത​ന്നെ ഇ​ല്ല​ല്ലോ.

തെ​റ്റു​ക​ളി​ൽനി​ന്നു തെ​റ്റു​ക​ളി​ലേ​ക്ക് ഒ​രു ഘോ​ഷ​യാ​ത്ര ത​ന്നെ ന​ട​ത്തി​യി​രു​ന്ന അ​യാ​ൾ​ക്ക് അ​സു​ഖ​ബാ​ധി​ത​നാ​യി ക​രൾ മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ​പ്പോ​ഴെ​ങ്കി​ലും മാ​ന​സാ​ന്ത​രം ഉ​ണ്ടാ​യി​ക്കാ​ണും ചെ​യ്ത തെ​റ്റു​ക​ൾ​ക്കൊ​ക്കെ പ​ശ്ചാ​ത്ത​പി​ക്കു​ന്നു​ണ്ടാ​കും എ​ന്നൊ​ക്കെ വെ​റു​തെ തെ​റ്റി​ദ്ധ​രി​ച്ചു.

എ​ന്നാ​ൽ, ആ ​ധാ​ര​ണ​ക​ളെ ഒ​ക്കെ തി​രു​ത്തി കു​റി​ക്കു​ന്ന​താ​ണ് ഇ​പ്പോ​ൾ അ​യാ​ൾ ന​ട​ത്തി​യ പീ​ഡ​നം. ഞാ​ൻ ഇ​ങ്ങ​നെ​യാ​ണ്, എ​ന്‍റെ ശൈ​ലി ഇ​താ​ണ്, ഒ​രി​ക്ക​ലും എ​ന്‍റെ സ്വ​ഭാ​വ​ത്തി​ൽ മാ​റ്റം വ​രു​ത്തി​ല്ല എ​ന്ന് ഒ​രാ​ൾ തീ​രു​മാ​നി​ച്ചാ​ൽ പി​ന്നെ വ​രു​ന്ന​തി​നെ ഒ​ക്കെ നേ​രി​ടു​ന്ന​തി​നും അ​നു​ഭ​വി​ക്കു​ന്ന​തി​നും അ​യാ​ൾ യോ​ഗ്യ​നാ​ണ്. 

ഒ​ടു​വി​ലി​നെ ത​ല്ലി താ​ഴെ​യി​ട്ടു എ​ന്ന​ത് മാ​ത്ര​മാ​ണ​ല്ലോ നി​ങ്ങ​ളൊ​ക്കെ അ​റി​ഞ്ഞി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​യാ​ൾ സി​നി​മാ രം​ഗ​ത്തു​ള്ള പ​ല പ്ര​മു​ഖ​രെ​യും ത​ല്ലി​യി​ട്ടു​ണ്ട്. ‘പാ​വ​ക്കൂ​ത്ത്’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ൽ വെ​ച്ച് ഇ​ന്ന​ത്തെ ഒ​രു പ്ര​ശ​സ്ത നി​ർ​മാ​താ​വി​നെ​യും ക​ര​ണ​ത്ത​ടി​ച്ചും നാ​ഭി​ക്കു ച​വി​ട്ടി​യും അ​യാ​ൾ നി​ല​ത്തി​ട്ടി​ട്ടു​ണ്ട്.

അ​യാ​ൾ ചെ​റു​പ്പ​ക്കാ​ര​ൻ ആ​യി​രു​ന്നി​ട്ട് പോ​ലും പ്ര​തി​ക​രി​ക്കാ​തെ ക​ണ്ണീ​രൊ​ലി​പ്പി​ച്ചു കൊ​ണ്ടു​പോ​യ ച​രി​ത്ര​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തിനു ബു​ദ്ധി​മു​ട്ടു​ള്ള​തു​കൊ​ണ്ടാ​ണ് പേ​ര് ഞാ​ൻ ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്താ​ത്ത​ത്.  ഒ​ടു​വി​ലാ​ന്‍റെ സം​ഭ​വം അ​ന്നു ഞാ​ൻ വെ​ളി​പ്പെ​ടു​ത്തി​യ​തി​ന്‍റെ പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ എ​നി​ക്കൊ​രു വോ​യി​സ് മെ​സേ​ജ് അ​യ​ച്ചു. ത​ന്ത​യ്ക്ക് പ​റ​ഞ്ഞാ​ൽ നി​ന്നെ​യും ത​ല്ലു​മെ​ടാ അ​ഷ്റ​ഫേ എ​ന്നാ​യി​രു​ന്നു. അ​ത് ഞാ​ൻ അ​തൊ​ന്നും അ​ന്ന​ത്ര കാ​ര്യ​മാ​ക്കി​യി​ല്ല. 

എ​ന്നാ​ൽ, ഈ ​അ​ടു​ത്ത കാ​ല​ത്ത് ര​ഞ്ജി​ത്തി​ൽനി​ന്ന് എ​നി​ക്ക് നേ​രെ മ​റ്റൊ​രു ഭീ​ഷ​ണി ഉ​യ​ർ​ന്നു വ​ന്നു. ‘നി​ന്നി​ഷ്ടം എ​ന്നി​ഷ്ടം’ എ​ന്ന ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​ന് മ​സാ​ല ദോ​ശ​യും ചാ​യ​യും ഒ​ക്കെ കൊ​ടു​ക്കു​ന്ന സ​പ്ലൈ​യ​ർ ആ​യി​ട്ട് അ​ഭി​ന​യി​ച്ച ഹ​രി ന​മ്പൂ​തി​രി ഈ ​ഇ​ട​യി​ൽ എ​ന്നെ കാ​ണാ​ൻ വ​ന്നി​രു​ന്നു. അ​ദ്ദേ​ഹം എ​ന്നോ​ടു പ​റ​ഞ്ഞു, ‘ഞാ​ൻ ര​ഞ്ജി​ത്തി​ന്‍റെ സെ​റ്റി​ൽനി​ന്നാ​ണ് വ​രു​ന്ന​ത് ഇ​നി എ​നി​ക്ക് അ​ഷ്റ​ഫ് ക്കാ​യെ കൂ​ടെ ക​ണ്ടി​ട്ട് വേ​ണം പോ​കാ​ൻ എ​ന്നു ര​ഞ്ജി​ത്തി​നോ​ടു പ​റ​ഞ്ഞു’. അ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തോ​ട് പ​റ​ഞ്ഞു പോ​ലും, ‘അ​വ​നോ​ട് പ​റ​ഞ്ഞേ​ര് ഇ​നി എ​ന്‍റെ മു​ന്നി​ലൊ​ന്നും വ​ന്നു പെ​ട​രു​തെ​ന്ന്’.

ആ ​വി​ദേ​ശ മ​ല​യാ​ളി​ക്കാ​ക​ട്ടെ ഈ ​ഒ​ടു​വി​ലാ​ന്‍റെ വി​ഷ​യം ഒ​ന്നും അ​റി​യി​ല്ലാ​യി​രു​ന്നു. എ​നി​ക്കു നേ​രെ അ​വ​ന്‍റെ അ​ഭ്യാ​സ പ്ര​ക​ട​ന​വു​മാ​യി വ​ന്നി​രു​ന്നു​വെ​ങ്കി​ൽ ഒ​ടു​വി​ലാ​നെ ച​വി​ട്ടി​യ ആ ​കാ​ൽ ഞാ​ൻ ഇ​ങ്ങ് എ​ടു​ത്തേ​നെ. 

ഞാ​ൻ അ​ടി​ക്കും പി​ടി​ക്കും ഒ​ന്നും ന​ട​ക്കു​ന്ന ആ​ളൊ​ന്നു​മ​ല്ല അ​ത്ത​രം വീ​ര​കൃ​ത്യ​ങ്ങ​ൾ​ക്കൊ​ന്നും താ​ല്പ​ര്യ​വു​മി​ല്ല. ഒ​രു കാ​ല​ത്ത് ക​ര​ഘോ​ഷ​ങ്ങ​ളോ​ടെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചി​രു​ന്ന അ​യാ​ളെ, പി​ന്നീ​ട് ഐ​എ​ഫ്എ​ഫ്കെ​യു​ടെ വേ​ദി​യി​ലേ​ക്ക് കൂ​ക്കു​വി​ളി​ക​ൾ അ​ക​മ്പ​ടി​യോ​ടെ ത​ല​താ​ഴ്ത്തി ക​ട​ന്നു​വ​രു​ന്ന കാ​ഴ്ച​യും ന​മ്മ​ൾ ക​ണ്ട​താ​ണ​ല്ലോ.

അ​ന്ന് അ​യാ​ൾ കൂ​വി വി​ളി​ച്ച​വ​രെ ഉ​പ​മി​ച്ച​ത് വീ​ട്ടി​ലെ കൊ​ടി​ച്ചി പ​ട്ടി​ക​ളോ​ടാ​ണ്. ഇ​ത്ര​ത്തോ​ളം അ​ഹ​ങ്കാ​രം ത​ല​യ്ക്ക് പി​ടി​ച്ച ഒ​രാ​ൾ മ​ല​യാ​ള സി​നി​മ ച​രി​ത്ര​ത്തി​ൽ ഉ​ണ്ടാ​കു​മോ എ​ന്ന​ത് സം​ശ​യ​മാ​ണ്. ഇ​പ്പോ​ഴ​ത്തെ പീ​ഡ​ന കേ​സി​ൽ അ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു എ​ന്ന വാ​ർ​ത്ത ഞെ​ട്ട​ലോ​ടെ​യാ​ണ് സി​നി​മ​ക്കാ​ർ ശ്ര​വി​ച്ച​തെന്നു പ​ല മാ​ധ്യ​മ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. 

എ​ന്നാ​ൽ ഒ​രു ഞെ​ട്ട​ലും ആ​ർ​ക്കും ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന​താ​ണ് സ​ത്യം. മ​റി​ച്ച് ഈ ​നാ​ണം​കെ​ട്ട​വ​ന്‍റെ സ്വ​ഭാ​വം ഇ​പ്പോ​ഴും മാ​റി​യി​ല്ല​ല്ലോ എ​ന്നോ​ർ​ത്ത് ഇ​യാ​ളോ​ട് അ​വ​ഗ​ണ​ന​യും വെ​റു​പ്പും വ​ർ​ധി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.

പ​ട്ടി​യു​ടെ വാ​ൽ പ​ന്തീ​രാ​ണ്ട് കാ​ലം കു​ഴ​ലി​ൽ ഇ​ട്ടാ​ലും അ​തു വ​ള​ഞ്ഞു ത​ന്നെ ഇ​രി​ക്കൂ എ​ന്ന സ​ത്യം അ​യാ​ൾ തെ​ളി​യി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തി​നി​യും തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രി​ക്കും ഈ ​പീ​ഡ​ന വീ​ര​നെ അ​ഴി​ക്കു​ള്ളി​ലാ​ക്കി​യ അ​തി​ജീ​വി​ത​യ്ക്ക് ആ ​ധീ​ര​യാ​യ പെ​ൺ​കു​ട്ടി​ക്ക് ആ​ശം​സ​ക​ൾ നേ​രു​ന്നു അ​വ​ൾ​ക്കൊ​പ്പം അ​വ​ൾ​ക്കൊ​പ്പം മാ​ത്രം നി​ർ​ത്തു​ന്നു.’’​ആ​ല​പ്പി അ​ഷ്റ​ഫി​ന്‍റ വാ​ക്കു​ക​ൾ.

Latest News

Corehub Up